How to make a samosa | make a vegitable samosa

How to make a vegetable samosa easily at home

ഹായ്, കുട്ടുകാരെ, ഇന്ന് നിങ്ങൾക് മുൻപിൽ എത്തിഇരിക്കുന്നത് ഒരു കിടിലൻ പാചകക്കുറിപ്പ്മായാണ്. വീട്ടിൽ തന്നെ എങ്ങനെ സമുസ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം എന്നതാണ് ഇന്നത്തെ വിഷയം നമുക്ക് രുചികരമായ സമുസ എങ്ങനെ ഉണ്ടാക്കാം എന്നതിലേക്കു കടക്കാം

ആവശ്യംമായ സാധനങ്ങൾ (Ingredients )

  1. ഉരുളക്കിഴങ്
  2.  ക്യാരറ്റ്
  3. പച്ചമുളക്
  4.  സവാള
  5. മല്ലിഇല (മല്ലിഇലയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് അത് ചേർക്കാവുന്നതാണ് അല്ലാത്തവർ ഒഴിവാക്കാം )
  6. കോളി ഫ്ലവർ
  7. വെളുത്തുള്ളി
  8. ഇഞ്ചി
  9. പട്ടാണി കടല
  10. ഉപ്പ്
  11.  മഞ്ഞൾപൊടി
  12.  മുളകുപൊടി
  13.  ഗരം മസാല
 ആദ്യം തന്നെ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക .
 വെള്ളം ചുടായതിനുതിനു ശേഷം അതിലേക്കു എടുത്തുവെച്ച  ഉരുളക്കിഴങ് ഒന്ന് പുഴുങ്ങി എടുക്കുക. ചെറുതായി  വേവിച്ചെടുത്ത ഉരുളകിഴങ് ചെറുതായി കട്ട് ചെയ്തെടുക്കുക. ചെറുതായി അരിഞ്ഞെടുത്ത ഉരുളക്കിഴങ്ങ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇനിയും മുൻപ് കഴുകി വെച്ചിരുന്ന കരറ്റ്, സവാള, പച്ചമുളക് മറ്റും അരിഞ്ഞെടുക്കുക, കോളിഫ്ലവർ ചുടുവെള്ളത്തിൽ ആലപ്പനേരം വൈകുന്നത് നല്ലത്തായിരിക്കും പുഴക്കൾ മറ്റും ഉണ്ടേൽ പോയി കിട്ടും

മസാല തയ്യാറാക്കുന്ന വിധം

ചിനച്ചട്ടി ഉപഗോഗിച്ചു അൽപ്പം മസാല ഉണ്ടാക്കി എടുക്കാം അതിനായി ചീനച്ചട്ടി ചൂടാക്കി എടുക്കേണ്ടതുണ്ട്, ചില ചൂടായതിനു ശേഷം അല്പം എണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചുടായതിനുശേഷം അല്പം കറിവേപ്പില ഇട്ടു കൊടുക്കുക. ഇനിയും നമുക്ക് അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക (അരിഞ്ഞതും ആകാം ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുത്തതിന് ശേഷം അതിലേക്കു അരിഞ്ഞു വെച്ചിട്ടുള്ള പച്ചമുളക്, സവാള പാകത്തിന് ഉപ്പ്ചേർത്ത് കൊടുക്കുക ഉപ്പ്  ആവശ്യാനുസരണം  വേണമെങ്കിൽ ഇടുക. ചെറുതായി ഇവ മുതത്തിനു ശേഷം അതിലേക്കു അരിഞ്ഞുവെച്ച കരറ്റ് ചേർക്കുക കരറ്റ് വലിയ വലുപത്തിൽ അരിയരുത് ചെറുതായി തന്നെ അരിയുക. ഇതിലേക്കു ഇഷ്ട്ടനുസരണം മല്ലിഇല ചേർക്കുക ഇഷ്ടമല്ലാത്തവർ ചേർക്കേണ്ടതില്ല ഇവയെല്ലാം നന്നായി മിക്സ് ആയതിനുശേഷം അതിലേക്ക് അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് ചേർക്കുക. ഉരുളക്കിഴങ്ങ് നന്നായി മിക്സ് ആയതിനു ശേഷം അതിലേക്ക് പട്ടാണിക്കടല ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ ഇഷ്ടാനുസരണം കോളിഫ്ലവർ ചേർക്കുക ചൂടുവെള്ളത്തിൽ ഇട്ട് വെന്തതിനാൽ  പകുതി വേവായിട്ടുണ്ടാകും അതിനാൽ ആണ് അവസനം കോളിഫ്ലവർ ആഡ് ചെയ്തത് കൊടുക്കുക. ചെറുതീയിൽ  ഇട്ടതിന് ശേഷമേ ഇത് ചെയ്യാവുള്ളു അല്ലേൽ കരിഞ്ഞു പോവാൻ സാധ്യതയുണ്ട്. ഇനിയും നമുക്ക് അല്പം മഞ്ഞൾപൊടി, മുളകുപൊടി ഗരം മസാല എന്നിവ ചേർത്തു കൊടുക്കുക ഉപ്പ് നോക്കിയതിനുശേഷം ഇല്ലെങ്കിൽ പാകത്തിന് ചേർത്ത് കൊടുക്കുക. ഇവ നന്നായി ഇളക്കിയതിനുശേഷം അൽപം സമയം വേകുവാൻ വെക്കുക. അല്പസമയം കഴിഞ്ഞ് അവയെ നന്നായി മിക്സ് ചെയ്യുക ഇപ്പോൾ മസാല തയാറായി കഴിഞ്ഞിരിക്കുന്നു.
ഞാനിവിടെ ഉപയോഗിക്കുന്നത് സമൂസ ഷീറ്റ് ആണ് ഒരു പ്രത്യേക കാര്യം പറയാനുള്ളത് ഇത് ഫ്രിഡ്ജിൽ  തന്നെ സൂക്ഷിക്കുക ഏകദേശം 50 രൂപയാണ് ഒരു ഷിറ്റിന്റെ വില ഒരു പാക്കറ്റിൽ 25 എണ്ണം ആണ് ഉണ്ടാകുക  ഷിറ്റ് ഇല്ലാത്തവർ മൈദ ഉപയോഗിച്ച് സമുസ ഷിറ്റ് ഉണ്ടാകാവുന്നതാണ്.
ഒരു ഷിറ്റ് എടുത്തതിനു ശേഷം അത് സമൂസയുടെ ആകൃതിയിൽ ഒന്നും മടക്കുക അതിലേക്കു തയ്യാറാക്കി വെച്ചിട്ടുള്ള മസാല ഫില്ല് ചെയ്യുക. ഈ ഷീറ്റ്  ഒട്ടിക്കുന്നതിന് വേണ്ടി അല്പം മൈദ നന്നായി പേസ്റ്റ് രൂപത്തിൽ എടുക്കുക. ഈ പേസ്റ്റ് ഷീറ്റ് ഇരുവശങ്ങളിലുമായി തേക്കുക ഷീറ്റ് തമ്മിൽ ഓടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
 സമൂസയുടെ ആകൃതിയിൽ എല്ലാം മടക്കി എടുത്തതിനുശേഷം എണ്ണ ചൂടാക്കി അതിലേക്ക് തയ്യാറാക്കിവെച്ച സമൂസ പൊരിച്ചെടുക്കുക.
 സ്വാദിഷ്ഠമായ സമൂസ റെഡിയായി കഴിഞ്ഞിരിക്കുന്നു. ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ