how to make a white forest cake| easily at home

 കുട്ടുകാരെ ഇന്ന് ഞാൻ നിങ്ങൾ മുൻപിൽ എത്തിയിരിക്കുന്നത് ഒരു അടിപൊളി കേക്ക് റെസിപ്പിയൂമായിട്ടാണ് . നമുക്ക് നേരെ പാചകത്തിലേക്കു കടക്കാം

White forest cake recipe | No oven homemade White forest cake


കേക്ക് മേക്കിങ്ങിൽ പ്രധാനമായും രണ്ട് മൂന്നു കാര്യങ്ങൾ ഉണ്ട് ഒന്നാമതായി ഇലക്ട്രിക് ഓവൻ അതായത് ഒറ്റിജി, മൈക്രോവേവിലെ കൺവെൻഷൻ മോഡ് അങ്ങനെ ഏതെങ്കിലും കാര്യങ്ങൾ ഉണ്ടേൽ നല്ലത്. എന്നാൽ ഇതൊന്നും ഒരു ഇമ്പോർടെന്റ് ആയിട്ടുള്ള കാര്യങ്ങളെ അല്ല കാരണം അത് ഇല്ലാത്തവർക്കും കേക്ക് ഉണ്ടാകണമെല്ലോ. വളരെ നിസ്സാരമായി നമുക്ക് ഉണ്ടാകാം. അതിനായി നല്ല ചുവടുകട്ടി ഉള്ള ഒരു കണ്ടെയ്നർ ആവശ്യമാണ് അതിനായി നോൺസ്റ്റിക്കിന്റെയോ,   സ്റ്റീൽ പാത്രമോ ആവാം. പാത്രത്തിന്റെ ഇരുവശങ്ങളിലായി എണ്ണ പുരട്ടി ഒരു ബട്ടർ പേപ്പർ കൃത്യം വട്ടത്തിൽ മുറിച്ചു വെക്കുക. അത് കഴിഞ്ഞു ഒരു പരന്ന ദോശകല്ലോ, ഒരു നോൺസ്റ്റിക് തവയോ ഉണ്ടേൽ സംഗതി അടിപൊളിയാക്കാം 

Tasty white Forest cake ingredients

  • മുട്ട - 4
  • 1കപ് മൈദ
  • ഒരു ടിസ്‌ സ്പൂൺ ബെകിങ് പൌഡർ
  • അര ടിസ്‌ സ്പൂൺ സോഡാ പൊടി
  • പൊടിച്ച പഞ്ചസാര ഒരു കപ്പ്‌ 
  • അര കപ്പ്‌ പാൽ 
  •  കാൽക്കപ്പ് സൺ ഫ്ലവർ ഓയിൽ 
  •  ഒരു ടീസ്പൂൺ വാനില എസൻസ്

ഉണ്ടാകുന്ന രീതി

 ആദ്യത്തെ സ്റ്റെപ്പ് ഒരു ബൗളിലേക്കു 4 മുട്ട പൊട്ടിച്ചു ഒഴിക്കുക ഇത് നന്നായി ബിറ്റെർ  ഉപയോഗിച്ച്   നന്നായി പതപ്പിക്കുക ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചത് അല്പം അല്പം ആയി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ചേർക്കുക മുട്ടയുടെ ഒരു സ്മെല്ല് എല്ലാം പോകും. അതിനുശേഷം ഇത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക. ശേഷം കാൽ കപ്പ് പാൽ ചെറുതായി ചൂടാക്കുക ഇതിലേക്ക് കാൽകപ്പ് സൺ ഫ്ലവർ ഓയിൽ ചേർത്ത് മിക്സ് ചെയ്തതിനുശേഷം ചെറുചൂടോടെ മുൻപ് ചെയ്തുവെച്ച  പഞ്ചസാര മിശ്രിതത്തിലേക്ക് ചേർക്കുക ഇനി വീണ്ടും നന്നായി ബീറ്റ് ചെയ്യുക ഈ മിശ്രിതം നന്നായി പതഞ്ഞുപൊങ്ങുന്നതുവരെ നന്നായി ബീറ്റ് ചെയ്യുക. അടുത്തതായി ഒരു കപ്പ് മൈദ എടുക്കുക  അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക ഒരു നുള്ള് ഉപ്പും കൂടെ ചേർക്കുക. ഇതൊരു അരിപ്പയിലൂടെ മുൻപ് തയ്യാറാക്കിവെച്ച മിശ്രിതത്തിലേക്ക് കുറച്ച് കുറച്ച് ചേർത്ത് കൊടുക്കുക ഇത് നന്നായി വിസ്ക് അലെങ്കിൽ സ്പൂൺ  ഉപയോഗിച്ചു ഇളക്കുക. മറ്റൊരു ചെറിയൊരു ഗ്ലാസിലേക്ക് അര ടീസ്പൂൺ സോഡാപ്പൊടി ഇടുക അതിലേക്ക് ഒന്നര ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക ഈ പത അടങ്ങുന്ന അതിനുമുൻപ് നമ്മൾ തയ്യാറാക്കിവെച്ച മിശ്രിതത്തിലേക്ക് ചേർക്കുക. ഇതൊരു തവ ഉപയോഗിച്ച് നന്നായി ഒന്ന് മിക്സ് ചെയ്ത് കൊടുക്കുകക്ക്‌ മിശ്രിതം  റെഡി ആയി കഴിഞ്ഞാൽ  ഉടൻ തന്നെ മറ്റൊരു പാത്രത്തിലേക്ക്  മാറ്റുക. അതിനു മുൻപ് തന്നെ ദോശകല്ലോ, നോൺസ്റ്റിക് തവയോ ചുടാക്കുവാൻ വെക്കുക.

മറ്റൊരു പാത്രത്തിലേക്ക്  മാറ്റിയ  കേക്ക് മിശ്രിതം  ഒരു 30 തവണ എങ്കിലും ടാപ് ചെയ്യുക  എയർ ബബിൾസ് പുറത്തേക്കു പോകുവാൻ  വേണ്ടിയാണ് വേണ്ടിയാണ് ഇങ്ങനെ ചെയുന്നത്. ടാപ് ചെയ്തുവെച്ച പാറ്റർ ചൂടാക്കാൻ വെച്ച ദോശക്കല്ലിൽലെക്കു  വെക്കുക അതിനുശേഷം വളരെ ടൈറ്റ് ആയിട്ടുള്ള ഒരു പാത്രം വെച്ച് അടയ്ക്കുക.
 ആദ്യത്തെ 5 മിനിറ്റ് ഹൈ ഫ്ളൈമിളും പിന്നെ
ലോ ഫ്ളൈമിളും ആയിട്ട് ബേക്ക് ചയ്തു എടുക്കുക ടോട്ടൽ 32, 42 മിനിറ്റിനുളിൽ ഇത് റെഡി ആകുന്നതാണ്.

ക്രീം ഉണ്ടാകുന്ന രീതി 


കേക്കിന്‌ മുകളിൽ അപ്ലേ ചെയ്യുവാൻ ക്രീം ഉണ്ടാക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ് 
അതിനായ് ഇവിടെ എടുത്തിരിക്കുന്നത് അമുൽന്റെ ഫ്രഷ് ക്രീം ആണ് ഇത് ഒന്ന് നന്നായി ഒന്ന് ബിറ്റ് ചെയ്തെടുക്കണം. ബീറ്റ് ചെയ്യുന്നതിനുമുൻപ് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി 10 മിനിറ്റ് ബീറ്റ് ചെയ്യുക. ക്രീം റെഡി ആയതിനുശേഷം ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
 ശേഷം  ഷുഗർ സിറപ്പ് ഉണ്ടാക്കി എടുക്കുക ഞാൻ ഇവിടെ 2 കപ് പഞ്ചസാരയാണ് ഷുഗർ സിറപ്പ് ഉണ്ടാക്കുവാൻ എടുത്തിരിക്കുന്നത്. കേക്ക് ചൂടാറിയതിനു ശേഷം മറ്റൊരു പരന്ന പാത്രത്തിലേക്ക് മാറ്റുക.  തുടർന്ന് കേക്ക് മൂന്ന് ലയർ ആയി കട്ട് ചെയ്തു അതിനു മുകളിലേക്കു ഷുഗർ സിർപ്പ് ഒഴിച്ച് കൊടുക്കുക.

ഷുഗർ സിർപ്പ് ഒഴിച്ച് കൊടുത്തതിനു ശേഷം കേക്കിന്‌ മുകളിലേക്കു വിപ്പിൻ ക്രീം നന്നായി തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് വൈറ്റ് ചോക്ലേറ്റ് ചോപ്പ് ചെയ്ത ഇതിനു മുകളിലേക്കു ഇട്ട് കൊടുക്കുക.

മുകളിൽ പറഞ്ഞ പോലെ കേക്കിന്റെ രണ്ടാമത്തെ ലെയറും മുൻപ് ചെയ്തതുപോലെ ചെയ്യുക
അവസാനത്തെ ലയർ കേക്കിന്റെ എല്ലാം ഭാഗവും നന്നായി വിപിൻ ക്രീം ഉപയോഗിച്ച് കവർ ചെയ്യുക.
വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടപ്രകാരം പല ഡിസൈനുകൾ കൊടുക്കാവുന്നതാണ് നമ്മുടെ ടേസ്റ്റി വൈറ്റ് ഫോറെസ്റ്റ് കേക്ക് റെഡി ആയി കഴിഞ്ഞിരിക്കുകയാണ്. വളരെ അനായാസം ഓവൻ ഇല്ലാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്നതാണ് തീർച്ചയായും എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂക
 അടുത്ത ഒരു കിടിലൻ ഫുഡ് റെസിപ്പി ആയി നിങ്ങൾക്കും വീണ്ടും എത്തുന്നതായിരിക്കും