Kerala style karimeen polichathu | baked in banana leaf

Karimeen polichathu kerala style
ഹായ് ഫ്രണ്ട്‌സ്  ഇന്ന് നമുക്ക് ആലപ്പുഴ കുമരകം സ്പെഷ്യൽ ആയിട്ടുള്ള കരിമീൻ വാഴയിലയിൽ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Ingredients

  •  കരിമീൻ ഒരു വലുത് വൃത്തിയാക്കിയത്
  •  സവാള അരിഞ്ഞത് ഒന്നര കപ്പ് 
  •  തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത്
  •  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിൾസ്പൂൺ
  •  കാശ്മീരി മുളകുപൊടി ഒരു ടേബിൾസ്പൂൺ
  •  കുരുമുളകുപൊടി-2 ടീസ്പൂൺ
  •  മുളകുപൊടി ഒരു ടീസ്പൂൺ
  •  മീറ്റ് മസാല ഒരു ടീസ്പൂൺ
  •  പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂൺ
  •  മഞ്ഞൾ പൊടി അര ടീസ്പൂൺ
  •  കായപ്പൊടി ഒരു നുള്ള്
  •  തേങ്ങാപ്പാല്  കപ്പ്  (¼)
  •  നാരങ്ങാനീര് രണ്ട് ടേബിൾസ്പൂൺ
  •  കറിവേപ്പില രണ്ട് തണ്ട്
  •  വെളിച്ചെണ്ണ ആവശ്യത്തിന്
  •  ഉപ്പ് ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം 

 ഇനി ഇത്  തയ്യാറാക്കുന്ന വിധം എങ്ങനെ  എന്ന് നോക്കാം.
 ഒരു പാത്രത്തിൽ കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ് ആവശ്യത്തിന്, കായപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  പകുതി അതിലേക്ക് നാരങ്ങാനീരും ചേർത്ത് കൊടുക്കുക ഒരു വലിയ നാരങ്ങയുടെ പകുതി മതിയാകും. ഇനി ഇത് നന്നായി ഒന്നും മിക്സ് ചെയ്ത് മീനും പുരട്ടുവാൻ ഉള്ള മസാല ആക്കിയെടുക്കുക. കഴുകി വൃത്തിയാക്കി എടുത്ത മിനിലേക്കു നന്നായി ഈ മസാല തേച്ചുപിടിപ്പിക്കുക.

 മസാല പിടിക്കുന്നതിനു വേണ്ടി അരമണിക്കൂർ മീനിനെ ഫ്രിഡ്ജിൽ വെക്കാം. ഇതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം ഇനി എണ്ണ ചൂടായതിനു ശേഷം മീനിനെ അതിലേക്ക് ഇട്ടുകൊടുക്കാം. ഇതൊരു രണ്ടുമൂന്നു മിനിറ്റിനുള്ളിൽ ഫ്രൈ ആയി കിട്ടും ഇത് സാധാരണ മീൻ വറക്കുന്നത് പോലെ ഒരുപാട് നേരം ഇട്ട മീൻ ഫ്രൈ ചെയ്യരുത്. ജസ്റ്റ് ഇതിന്റെ പുറം ഒന്ന് ഫ്രൈ ആയാൽ മതിയാകും. ഇനി നമുക്ക് ഇതൊരു മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മീൻ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച അതേ പാനിൽ തന്നെ കറിവേപ്പില, സവാള അരിഞ്ഞത് ഇതിലേക്ക് ബാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തത് ഇത് ഒന്നും മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കാം, ബാക്കിയുള്ള കുരുമുളകുപൊടി, മുളകുപൊടി, പെരുഞ്ചീരകം പൊടിച്ചത്, ഇതിനോടൊപ്പം മീറ്റ് മസാല ചേർക്കാം. ശേഷം ഇതെല്ലാം നന്നായി ഒന്ന് വഴറ്റി എടുക്കാം.

 ഇപ്പോൾ ഏകദേശം ഉള്ളി എല്ലാം നല്ല ബ്രൗൺ കളർ ആയിക്കഴിഞ്ഞാൽ ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച തക്കാളി ചേർത്തു കൊടുത്ത് ഒന്ന് വഴറ്റി എടുക്കാം.
തക്കാളി നന്നായി വെക്കുന്നതിനായി അടച്ചുവെച്ച് വേവിക്കാം. തക്കാളി നന്നായി വെന്തതിനുശേഷം ഇവ ഒന്ന് നന്നായി ഓടച്ചു കൊടുക്കുക. ഇപ്പോൾ നമ്മുടെ മസാല റെഡിയായി ഇതിലേക്ക് നല്ല കട്ടി തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തതിനുശേഷം ഗ്യാസ്  ഓഫ് ചെയ്തു നന്നായിളക്കി കൊടുക്കുക.
ഇതൊരു സൈഡിലേക്ക് മാറ്റി വെക്കുക.
 ഇനിയൊരു വാഴയില നന്നായി കഴുകി തുടച്ചു എടുക്കുക. ഇനി ഈ വാഴയില ഒന്ന് വാട്ടിയെടുക്കുക. ഇതിനായി ഞാൻ ഇവിടെ ചെയ്യുന്നത് ഒരു വെള്ളം തിളപ്പിച്ച് അതിന്റെ മുകളിലേക്ക്  എടുത്തുവെച്ചു വാഴയില  ഒന്നു വാട്ടി എടുക്കാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വാഴ ഇല കീറി പോകാതെ നന്നായി മടക്കി എടുക്കാൻ പറ്റും. ഈ വാഴ ഇലയുടെ മുകളിലേക്കു ഒരു ചെറിയ കഷ്ണം വാഴ ഇല കുടി വെച്ച് അതിനു മുകളിലേക്ക് പകുതി മസാല ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇതിനു മുകളിലേക്ക്ഫ്രൈ ചെയ്തു വെച്ച കരിമീൻ വെച്ചുകൊടുക്കും വീണ്ടും ഇതിനു മുകളിലേക്കു മസാല ഇട്ട് ഒന്ന് പൊതിഞ്ഞു എടുക്കുക.
 ഇനിയും നമുക്ക് ഒരു ദോശ കല്ല് or നോൺസ്റ്റിക് പാൻ എടുത്തിട്ട് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ഒന്ന് ചുടാക്കി എടുക്കുക.  എണ്ണയൊഴിച്ചു കൊടുക്കുന്നത് എല്ലാ കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ്. ഇനിയാണ് നമ്മൾ ഈ കരിമീൻ നന്നായി  കുക്ക് ചെയ്തെടുക്കുന്നത്.  ഇതിന്റെ രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ടു നന്നായി വേവിച്ചെടുക്കണം. അഞ്ചു മിനിറ്റ് മതിയാകും  കരിമീൻ നന്നായി കുക്ക് ചെയ്തെടുക്കാൻ. ഒരിക്കലെങ്കിലും എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം. ഇപ്പോൾ നമ്മുടെ കരിമീൻ പൊള്ളിച്ചത് സേർവ് ചെയ്യാൻ റെഡിയായിക്കഴിഞ്ഞു നമുക്ക് ഇതൊന്നു തുറന്നു നോക്കാം. രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞുവാഴയില കുടിക്കുകയാണെങ്കിൽ മസാല എല്ലാം മീനിൽ പിടിച്ച് നന്നായി കോട്ട് ചെയ്തിരിക്കു. ചോറിന് കൂടെയോ, അപ്പത്തിന് കൂടെയോ ഇത് സേർവ് ചെയ്യാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണിത്. തീർച്ചയായും പറ്റുന്നവർ ഇത് ട്രൈ ചെയ്തു നോക്കുക.

 സ്വാദിഷ്ടമായ കരിമീൻ പൊള്ളിച്ച റെസിപ്പി ഇഷ്ടമായെങ്കിൽ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.
 ഇനി മറ്റൊരു ഫുഡ് റെസിപ്പിയുമായി  കാണുന്നതുവരെ ഗുഡ് ബെ