Healthy rava dosha can be easily prepared for breakfast

Healthy rava dosha can be easily prepared for breakfast


വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും അതോടൊപ്പം  ഹെൽത്തിയൂമാണ് റവ  ദോശ. ഇനി എങ്ങനെയാണ് റവ ദോശ തയ്യാറാക്കുന്നത് എന്ന് നോക്കാം.

 ബ്രേക്ഫാസ്റ്റിന് ദോശ ഉണ്ടാക്കുന്നത് പോലെ ഇനിമുതൽ റവ കൊണ്ടുള്ള ദോശ തയ്യാറാക്കാം.

വേണ്ട ചേരുവുകൾ

  1. റവ                   -            1 കപ്പ്‌
  2.  അരിപ്പൊടി   -            ഒരു കപ്പ്‌
  3.  മൈദ             -            കാൽ കപ്പ്‌ 
  4.  പച്ചമുളക് (അരിഞ്ഞത് )
  5.  ഇഞ്ചി ഒരു കഷണം ( ചെറുതായി അരിഞ്ഞത്)
  6.  കറിവേപ്പില അരിഞ്ഞത് ഒരു തണ്ട്
  7.  കുരുമുളകുപൊടി -      കാൽ ടിസ്പൂൺ
  8.    മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
  9.  സവാള          - രണ്ടെണ്ണം (പൊടിയായി അരിഞ്ഞത് )

 തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് 10 മിനിറ്റ് മാറ്റിവെക്കുക.  ദോശ മാവ് പരുവത്തിൽ ആക്കി എടുക്കുക. ശേഷം ഒരു  ദോശ പാനിൽ മാവ് ഒഴിച്ചു കൊടുക്കുക. അൽപം നെയ്യും പുറത്ത് ഒഴിക്കുക. രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക. ചൂടോടെ ചട്നിക്കൊപ്പം കഴിക്കാവുന്നതാണ്.

Post a Comment

1 Comments