ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫലമാണ് മാതളം. മാതളപ്പഴതിനു മാത്രമല്ല മാതളച്ചാറിനു നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതളം ജ്യൂസ് കുടിച്ചാൽ ഉള്ള ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
പ്രോസേറ്ററ്റ് അർബുദകോശങ്ങളുടെ വളർച്ച തടയാൻ. മാതള ജ്യൂസിന് കഴിയും എന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
- മാതളജ്യൂസ് അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ എന്ന സംയുക്തം നാഡികളെ സംരക്ഷിക്കുന്നു. ഓർമ്മശക്തി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
- ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റൻ മാതളജ്യൂസ് മികച്ച ഒരു പ്രതിവിധിയാണ്. അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ മാതളജ്യൂസ് ചില സംയുക്തങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
- ഹൃദയാരോഗ്യം ഏകുന്ന പഴച്ചാറുകളിൽ മുന്നിലാണ് മതളം. ഹൃദയത്തെയും ഹൃദയധമനികളെയും സംരക്ഷിക്കുന്നു. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ധമനികളുടെ കട്ടി കൂടുന്നതിൽ നിന്നും തടയുന്നു.
- ജീവകം സി രോഗപ്രതിരോധശക്തി ഏകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാൽ രോഗങ്ങളെയും അണുബാധയും തടയാൻ മാതളജ്യൂസ് കഴിയും. ആന്റി ബാക്ടീരിയൽ ആന്റി വൈറൽ ഗുണങ്ങളും ഇതിന് അടങ്ങിയിട്ടുണ്ട്.
- ചർമ്മത്തിനും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങൾ മാതളജ്യൂസ് ഉണ്ട്.
- മാതളച്ചാറിൽ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ അളവ് കൂട്ടുകയും വിളർച്ചയും തടയുന്നു