പ്രേമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു ഈ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രമേഹ അവസ്ഥ അഥവാ പ്രീ ഡയബറ്റിസ് അവസ്ഥയിലുള്ളവർ ഏറെയാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ പ്രമേഹ സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഡ്രൈ ഫ്രൂട്ട് ബ്ദം കഴിക്കുന്നത് ചെറുപ്പക്കാരിലും കൗമാരക്കാരിലും പ്രമേഹ സാധ്യത കുറയ്ക്കും എന്ന് മുംബൈയിലെ വിതാൽദിസ് താക്കറേ കോളേജ് ഓഫ് ഹോംസയൻസിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. ബദാം കഴിക്കുന്നതിലൂടെ പ്രീ ഡയബറ്റിക് ആയ കൗമാരക്കാരിലും ചെറുപ്പക്കാരിലും ബ്ലഡ് ഗ്ളൂക്കോസ്, ലിപ്പിഡ്, ഇൻസുലിൻ, ചില ഇൻഫ്ളമേറ്ററി സൂചകങ്ങൾ തുടങ്ങിയവയിൽ എന്തുമാറ്റമാണ് സംഭവിക്കുന്നത് എന്ന് പഠനം പരിശോധിച്ചു.
ഫ്രീ ഡയബറ്റിക് അവസ്ഥയിലുള്ള 216 സ്ത്രീകളിലും 59 പുരുഷന്മാരിലും ആണ് പഠനം നടത്തിയത്. ബദാം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂചകമായ് HbAIC കുറഞ്ഞതായി കണ്ടു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാൽ പ്രമേഹസാധ്യത തടയാൻ ബദം കഴിക്കുന്നതിലൂടെ സാധിക്കുമെന്നും ബദാം കഴിക്കുന്നതിലൂടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളിനെ അളവ് കുറഞ്ഞതായും നല്ല കൊളസ്ട്രോള് അളവ് നിലനിർത്താൻ ആയതായും പഠനം പറയുന്നു.
കൗമാരക്കാരും ചെറുപ്പക്കാരും ജീവിതശൈലിയിലും വരുത്തുന്ന വ്യത്യാസങ്ങളിലുടെ പ്രീ ഡയബാറ്റീസ് അവസ്ഥയിൽനിന്ന് ടൈപ്പ് ടു പ്രമേഹം എത്താതെ തടയാൻ സാധിക്കും ദിവസം രണ്ടുനേരം ലഘുഭക്ഷണമായി ബദാം കഴിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കുന്നു മൂന്നുമാസം ഉപയോഗിച്ചതിലൂടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും HbAIC ലെവൽ കുറക്കനും സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.