Do not eat these fruits and vegetables together

Vegetables and fruits


ചില പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പാടില്ല എന്ന് പറയുന്നു എന്താണ് അതിന്റെ സത്യാവസ്ഥ എന്ന് നോക്കാം. പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് ആരോഗ്യത്തിന്  വളരെ അനിവാര്യമായ ഒരു കാര്യമാണ്. എന്നാൽ ചില പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തെക്കാൾ ദോഷം ചെയ്യും. ആഹാരം ദഹിക്കാതെ വരികയും, ശർദിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം സംഭവിക്കാം. ഏതൊക്കെയാണ് ഒരുമിച്ച് കഴിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം.

  •  പപ്പായയും നാരങ്ങ:  പലപ്പോഴും ചിലർ ചെയ്തുപോരുന്ന ഒരു അബദ്ധമാണ് പപ്പായ മുറിച്ച് നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത്. ഒരേസമയം പുളിയും മധുരവും ലഭിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമായി ബാധിക്കുന്ന ഒന്നാണ്. വിളർച്ച ഉണ്ടാകുന്നതിനും. രക്തത്തിലെ ഹീമോഗ്ലോബിൻ അസന്തുലനത്തിനും കാരണമാവുന്നു.
  •  ഓറഞ്ച് ക്യാരറ്റ് : ഓറഞ്ച് ക്യാരറ്റ് ഒരുമിച്ച് കഴിക്കുന്നതുമൂലം വൃക്കകൾ തകരാറിൽ ആകുന്നതിനു നെഞ്ചരിച്ചലിനും ഇടയായേക്കാം.
  •  പേരക്കയും വാഴപ്പഴവും : ഈ പഴങ്ങൾ ഒരുമിച്ച് കഴിക്കുന്നതിലൂടെ വയറു വേദന തലകറക്കം തലവേദന ശർദ്ദിൽ എന്നിവ വരാൻ സാധ്യത കൂടുതലാണ്
  •  പൈനാപ്പിളും പാലും : പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന സംയുക്തവും പാലിലെ സംയുക്തവും  തമ്മിൽ രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും ഇത് കഴിക്കുന്നത് മൂലം ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഗ്യാസ്ട്രബിൾ, തലവേദന വയറുവേദന, തലചുറ്റൽ, ശർദ്ദിൽ, അണുബാധകൾ എന്നി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
 ഇനിയും പഴം-പച്ചക്കറി എന്നിവ കഴിക്കുമ്പോൾ ഇത്തരം കോമ്പിനേഷനുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.