Do not eat these food before going to sleep

Do not eat these food before going to sleep


അർദ്ധരാത്രിയിൽ ലഘുഭക്ഷണങ്ങൾ കഴിക്കാൻ നമ്മളിൽ ചിലരെങ്കിലും ആഗ്രഹിക്കാറുണ്ട്. എന്നാൽ അത്തരം ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കും. ചില ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് തൊട്ടു മുൻപാണ് കഴിക്കുന്നതെങ്കിൽ അത് നമ്മുടെ സുഖകരമായ  ഉറക്കത്തെ തടസ്സം ചെയ്യുന്നു.

ചില ഇനം പച്ചക്കറികൾ

 കോളിഫ്ലവർ, കാബേജ്, ബ്രോക്കോളി എന്നീ പച്ചക്കറികൾ ആരോഗ്യത്തിന് വളരെ അനിവാര്യം എങ്കിലും ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നത് അത്ര നല്ലതല്ല. ഇത്  നിങ്ങളുടെ ഉറക്കത്തെ കാര്യമായി തടസ്സപ്പെടുത്തൻ കഴിയും. കാരണം ഇവ ദഹിക്കാൻ വളരെ സമയം എടുക്കും എന്നത്. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ പകൽസമയങ്ങളിൽ ഇവ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതായത് ഇവയ്ക്ക് ദഹിക്കുവാൻ ധാരാളം സമയം ലഭിക്കും.
തക്കാളി കഴിക്കുന്നതും നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ഉറക്കം വൈകിപ്പിക്കും.
ടൈറാമൈൻ എന്ന അമിനോ ആസിഡാണ് ഇതിന് പ്രധാന കാരണം. പഴങ്ങൾ ആരോഗ്യത്തിന്  ഹാനികരം എന്ന് ആരും പറഞ്ഞിട്ടില്ലെങ്കിലും ഓറഞ്ച് പാഷൻ  ഫ്രൂട്ട് എന്നിവയിൽ ഉയർന്നതോതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഉറങ്ങുന്നതിന് തൊട്ടു മുൻപ് കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് ശരിയായി ആഗിരണം ചെയ്യപ്പെടുന്ന ഇല്ലെങ്കിൽ നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്നു 

ഐസ്ക്രീം കൂടുതൽ മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ


 ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപ് ഐസ്ക്രീം പോലെ കൂടുതൽ മാത്രമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതുമൂലം നല്ല ഉറക്കം നഷ്ടപ്പെടാം. കാരണം ഐസ്ക്രീമിൽ ധാരാളം ഫാറ്റ് അടങ്ങിയിട്ടുള്ളതിനാൽ ദഹിക്കുവാൻ സമയമെടുക്കും മാത്രമല്ല ദഹന പ്രക്രിയ നടക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് നന്നായി വിശ്രമിക്കാൻ കഴിയില്ല. അതിനാൽ പഞ്ചസാര, മിഠായികൾ, ഐസ്ക്രീം, കേക്ക് തുടങ്ങിയവ ഉറങ്ങുന്നതിനു മുൻപ് കഴിക്കാതിരിക്കൻ ശ്രദ്ധിക്കുക.

 ആൽക്കഹോൾ

 ഉറങ്ങുന്നതിന് മുൻപ് മദ്യം കഴിക്കുന്നത് നിങ്ങളുടെ ശരിയായ ഉറക്കത്തെ or നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഒരു ഗ്ലാസ് വീഞ്ഞ് കുടിച്ചാൽ നിങ്ങൾ വേഗം ഉറങ്ങും എങ്കിലും പിറ്റേദിവസം നല്ല ക്ഷീണം അനുഭവപ്പെടാം.

 റെഡ്മീറ്റ്

 റെഡ്മീറ്റ് ഉയർന്നതോതിൽ പ്രോട്ടീൻ അടങ്ങിട്ടുള്ളതിനാൽ ദഹിക്കുവാൻ അധികം സമയം ആവശ്യമായിവരുന്നു അതിനാൽ ഇത് ഉറക്കത്തെ തടസ്സം ചെയ്യും

 കോഫി, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കുന്നത്

  കോഫി കുടിക്കുമ്പോൾ കോഫിയിൽ അടങ്ങിയിട്ടുള്ള കഫീൻ എന്ന പദാർത്ഥം ഉറക്കമില്ലായ്മയ്ക്ക് കാരണം ആവുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ ഉറങ്ങുന്നതിനു മുമ്പ് കോഫി ഒഴിവാക്കണമെന്ന് ഒട്ടുമിക്ക ആളുകൾക്കും  അറിയാവുന്ന ഒരു വസ്തുതയാണ്. അതുപോലെതന്നെയാണ് ഡാർക്ക് ചോക്ലേറ്റ്കളിലും കഫീന്റെ അളവ്  അത്ര ഉയർന്നതല്ല എങ്കിലും അമിനോ സിഡുകളുടെ സാന്നിധ്യം ഉള്ളതിനാൽ ഉറക്കത്തെ തടസ്സപ്പെടുത്തുനത്തിന് കാരണമാവുന്നു. അതിനാൽ എനർജി ബൂസ്റ്റർ ആയ  ചോക്ലേറ്റ് രാത്രിയിൽ കഴിക്കുന്നതിനേക്കാൾ പകൽസമയങ്ങളിൽ കഴിക്കുന്നതാണ് അഭികാമ്യം. 

Post a Comment

2 Comments