If you do not eat oats properly you will gain weight

If you do not eat oats properly you will gain weight


വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. അതുകൊണ്ടാണ് മിക്കവരും പ്രഭാതഭക്ഷണമായി ഹോട്സ് തിരഞ്ഞെടുക്കുന്നത്. ഇത് മാറ്റി നിർത്തുകയാണെങ്കിൽ ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമാണ് എന്നതും ഓട്ടസിന്റ വലിയ ഗുണമായി ആളുകൾ കാണുന്നു.

 ഫോസ്ഫറസ്, അയൺ, പ്രോട്ടീൻ തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഫൈബർനാൽ സമ്പുഷ്ടമാണ് ഓട്സ്  അതിനാൽ ദഹനപ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കുന്നു. കലോറി കുറവായതിനാൽ ഓട്സ് കഴിക്കുന്നത് മൂലം വണ്ണം കൂടുമെന്ന പേടി വേണ്ട. പ്രധാനമായും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഓട്സ്  ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ വേണ്ടവണ്ണം അല്ല കഴിക്കുനതെങ്കിൽ വണ്ണം കുറയ്ക്കാൻ മാത്രമല്ല വണ്ണം  കൂടുവാനും ഇടയാകും. അതെങ്ങനെയെന്ന് നോക്കാം.

 ഓട്സ് എന്നത് പ്രോസസ്  ചെയ്ത് വരുന്ന ഭക്ഷണമാണ്.  ഗുണനിലവാരത്തിൽ എന്റെ   അടിസ്ഥാനത്തിൽ മൂന്നായി ഇവയെ  തരംതിരിക്കാം. ഇവയിൽ ഏറ്റവും കുറവായി പ്രൊസസ്‌ ചെയ്യപ്പെടുന്നത് റോൾഡ് ഓട്ട്സ് ആണ്. ഇത്  ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക്  ഉത്തമമാണ്. ഫ്ലവേഡ്ഓട്ട്സ്  ശരിരത്തിന് അത്ര നല്ലതല്ല. കാരണം അതിൽ ഷുഗറിന്റെ അളവ് കൂടുതലാണ്. അതുപോലെ തന്നെ ഓട്ടസിനൊപ്പം ഉപയോഗിക്കുന്ന മറ്റു ചേരുവകളും നമ്മൾ പ്രത്യേകം പരിഗണന ഏടുക്കേണ്ടതുണ്ട്.

  1.  പാൽ ഉപയോഗിക്കുന്നവരാണെങ്കിൽ കൊഴുപ്പ് കുറഞ്ഞ പാൽ തന്നെ തിരഞ്ഞെടുക്കുക.
  2.  പഞ്ചസാരയും കഴിവതും ഒഴിവാക്കുക അല്ലാത്തപക്ഷം ഓട്സ് കഴിക്കുന്നു എന്ന് മാത്രമേ ഉള്ളൂ വണ്ണം കുറയുന്ന സാഹചര്യം ഉണ്ടാവുകയില്ല
  3.  പച്ചക്കറികൾ, പഴങ്ങൾ, നട്ട്സ്, എന്നിവയോടൊപ്പം ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ ഇവയെ തെരഞ്ഞെടുപ്പുകൾ ഏറെ ശ്രദ്ധിക്കുക. സ്റ്റാർച് അധികമായി അടങ്ങിയ പച്ചക്കറികൾ  ഓട്സ്സിനൊപ്പം കഴിക്കാൻ എടുക്കാതിരിക്കുക
  4.  അതുപോലെതന്നെ പനീർ, ബട്ടർ ചോക്ലേറ്റ്, ചിപ്സ് എന്നിവയെല്ലാം ചേർത്ത് ഓട്സ് പതിവായി കഴിച്ചാലും വണ്ണം കൂടാം. കാരണം ഇവയെല്ലാം കലോറി കൂടുതലായി കാണപ്പെടുന്നു.
  5.  ഓട്ട്സ് തയ്യാറാക്കുമ്പോൾ അധികം ഓയിലും ചേർക്കാൻ പാടില്ല.
 അൽപം തേൻ, ഫ്രഷ് ഫ്രൂട്ട്സ്, നട്ട്സ്  എന്നിവയെല്ലാം ഓട്സ് തയ്യാറാക്കുമ്പോൾ ചേർക്കാവുന്നതാണ്. പ്രോട്ടീൻ കുറവ് നേരിടുന്നുവെങ്കിൽ ഇതിലേക്ക് ഒരു ടീസ്പൂൺ പ്രോട്ടീൻ പൗഡർ ചേർക്കാം.ബീൻസ്, പീസ്, ക്യാരറ്റ്  എന്നിവയാണ് ചേർക്കാൻ ഏറ്റവും അനുയോജ്യമായ പച്ചക്കറികൾ ആവശ്യമെങ്കിൽ അൽപം സ്പൈസസുകൾ    ചേർക്കാം. ഏതായാലും ആരോഗ്യമായ രീതിയിലല്ല തയ്യാറാക്കുന്ന എങ്കിൽ അത് വിപരീത ഫലം ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
 ഇനി ഓട്ട്സ് തയ്യാറാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി തീർച്ചയായും ഓർക്കുക.

Post a Comment

0 Comments