Annammachedathi style Spicy beef dry roast recipe | food by hunter



Annammachedathi style Spicy beef dry roast recipe | food by hunter


ഹായ് ഫ്രണ്ട്‌സ് ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നുത് ഒരു കിടിലൻ സ്പൈസി ബീഫ് ഡ്രൈ റോസ്റ്റ്. ഇത് എങ്ങനെ നമുക്ക് എളുപ്പം ഉണ്ടാക്കി എടുകാം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങൾ

  1.  ബീഫ് - അരക്കിലോ
  2.  മഞ്ഞൾപൊടി - അര സ്പൂൺ
  3. മുളക്പൊടി - രണ്ട് സ്പൂൺ
  4. കുരുമുളക്പൊടി - രണ്ട് സ്പൂൺ
  5. ഗരംമസാല - അര സ്പൂൺ
  6. സവാള - ഒന്ന്
  7. ഇഞ്ചി - ഒരു കഷ്ണം
  8. വെളുത്തുള്ളി - ഒരെണ്ണം മുഴുവനായി
  9. കറിവേപ്പില - 2 തണ്ട്
  10. വറ്റൽ മുളക്
  11. എണ്ണ
  12. ഉപ്പ്

തയ്യാറാകുന്ന വിധം

 ആദ്യം തന്നെ ബീഫ് നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക അതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇവ  നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം കുക്കറിൽ അല്പം വെള്ളം ഒഴിച്ച് ബിഎഫ് വേവിച്ചെടുക്കുക. ബീഫ് വെന്തതിനുശേഷം അതിലെ വെള്ളം മൊത്തമായി ഊറ്റിക്കളയുക. തുടർന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും വറ്റൽ മുളകും വറുത്തെടുക്കുക. ഇതിൽ   ബീഫ്  ഇഞ്ചി,വെളുത്തുള്ളി ചെറുതായി  അരിഞ്ഞത് ചേർത്തു നന്നായി മൊരിച്ചെടുക്കുക. തുടർന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇതേ എണ്ണയിലേക്ക് തന്നെ ചെറുതായി അരിഞ്ഞ സവാള ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. സവാള ഒരു ഗോൾഡൻ കളറിലേക്ക് എത്തുമ്പോൾ ബാക്കി മസാലകളും ചേർത്തിളക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാവുന്നതാണ്. ഇതിലേക്ക് നമ്മൾ മുൻപ് തയ്യാറാക്കിവെച്ച ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്തു രണ്ടു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. സ്പൈസി ബീഫ് റെഡി.

Post a Comment

0 Comments