Chiken Kothu parotta recipe in Malayalam


Chiken Kothu parotta recipe in Malayalam


രുചികരമായ കൊത്ത് പൊറോട്ട വിട്ടിൽ വളരെ വേഗം ഉണ്ടാക്കിയെടുക്കം എന്നു നോക്കാം.

  1. പൊറോട്ട -  2
  2. മുട്ട  - 1
  3. വലിയ ഉള്ളി -  ½
  4. തക്കാളി  - 1 ചെറുത് 
  5. പച്ചമുളക് - 2
  6. കാബേജ് -  ¼ കപ്പ്‌
  7. മഞ്ഞൾപൊടി  - ¼ ടീസ്പൂൺ
  8.  മുളകുപൊടി - ½ ടിസ്പൂൺ
  9. മല്ലിപൊടി - ¼ ടിസ്പൂൺ 
  10.  ഗരംമസാല - ¼ ടിസ്പൂൺ
  11. കുരുമുളക്പൊടി - 1 ടിസ്പൂൺ
  12. ചിക്കൻ വേവിച്ചത് - 4 കഷ്ണം
  13.  മല്ലിയില - ആവശ്യത്തിന്
  14.  ഉപ്പ് - ആവശ്യത്തിന്
  15.  എണ്ണ - ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം 

  1. ഒരു പാനിൽ എണ്ണ ഒഴിക്കുക. എണ്ണ നല്ലപോലെ ചൂടായ ശേഷം ഉള്ളി ചെറുതായി അരിഞ്ഞതും, പച്ച മുളകും ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം മസാലപൊടികൾ ചേർത്തു നല്ലോണം 2 സ്പൂൺ വെള്ളം ചേർത്ത്      വറ്റിക്കുക (മസാലയുടെ പച്ച മണം മാറിക്കിട്ടും) ഇതിലേക്ക് മുൻപ് വേവിച്ചെടുത്തു ചിക്കൻ ചേർത്ത് ഒന്ന് ഇളകി എടുക്കുക.
  2. തുടർന്ന് അരിഞ്ഞു വെച്ച തക്കാളി     ചേർത്ത്  ഇളക്കുക. തക്കാളി വാടിയതിനു ശേഷം കാബേജ് അരിഞ്ഞതും ഉപ്പും ഇട്ട് വഴറ്റുക.
  3. ശേഷം പൊറോട്ട മുറിച്ച് ഇടുക 2 മിനിട്ട് വഴറ്റിയ ശേഷം ഇതിലേക്ക് മുട്ട ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. മല്ലിയില കൂടി ചേർത്തിളക്കി ഇറക്കി വെക്കാം.