African style beef vindaloo recipe in malayalam

Kerala style beef vindaloo recipe in malayalam
Images source from പാചകം 


അവശ്യമായ ചേരുവ :


1) ബീഫ് കഷ്ണങ്ങൾ ആക്കിയത് :- 1 kg

2) വെളുത്തുള്ളി :- 5 അല്ലി 

3) ചുവന്നുള്ളി :- 10 എണ്ണം 

4) ഇഞ്ചി :- 1 കഷ്ണം 

5) മല്ലിപ്പൊടി :- രണ്ട് ടീസ്പൂൺ 

6) വറ്റൽ മുളക് :- 3 എണ്ണം 

7) പെരും ജീരകം :- ഒരു ടേബിൾ സ്പൂൺ 

8) മഞ്ഞൾപൊടി :- അര ടീസ്പൂൺ 

9) ഉലുവ :- അര ടീസ്പൂൺ 

10) കടുക് :- 1ടീസ്പൂൺ 

11) വിനാഗിരി :- 4 ടീസ്പൂൺ 

12) കുരുമുളക് :- അര ടീസ്പൂൺ 

13) മുളകുപൊടി :-2 ടീസ്പൂൺ 

14) പഞ്ചസാര :- അര ടീസ്പൂൺ 

15) ഉപ്പ് :- അവശ്യത്തിനു 


🍴 -: തയാറാക്കുന്ന വിധം :-🍴

  1.  പെരും ജീരകവും ഉലുവയും കടുകും വറ്റൽ മുളകും കൂടി ചൂടാക്കി പൊടിച്ചു എടുക്കുക. അത് ഒരു പത്രത്തിൽ ആക്കി അതിൽ പഞ്ചസാര വിനാഗിരി എന്നിവ ചേർത്ത് മിക്സ്‌ ചയ്തു വെക്കുക..
  2. ശേഷം കുക്കർ എടുത്തു അതിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക് ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് ഒന്ന് മുപിച്ചെടുക്കുക.ഇത് നന്നായി മൂത്ത് വരുമ്പോൾ ഇതിലേക്കു മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ചേർത്ത നല്ലപോലെ ഇളക്കി വെക്കുക.
  3.  ഇതിലേക്കു തുടക്കത്തിൽ തയാറാക്കി വെച്ച മിക്സ് ചേരുവ ചേർത്ത് ഇളക്കി ഇതിലൊട്ട് ബീഫ് ചേർത്ത് ഇളക്കുക. അര ഗ്ലാസ്‌ വെള്ളവും ഉപ്പും ചേർത്ത് ഇളക്കി വെച്ചു കുക്കർ അടച്ചു വെച്ചു വേവിക്കുക. (വേവിന് അനുസരിച് വിസിൽ തിരുമാനിക്കുക). വെന്ത് കഴിയുമ്പോൾ അതിൽ വെള്ളം ഉണ്ടങ്കിൽ മറ്റൊരു പത്രത്തിലേക് മാറ്റി 3 മിനിറ്റ് നേരം ഗ്യാസിൽ വെച്ച് വറ്റിച്ചു എടുക്കുക.