![]() |
Image source from - പാചകം |
- ബീഫ് - 1kg
- മുളക് പൊടി - 2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി - 1 tspn
- വലിയ ജിരകം - 1tspn
- കുരുമുളക് പൊടി - 1tspn
- ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചത് - 4 tblspn
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വറ്റൽ മുളക് - 3-4 എണ്ണം
- സവാള - 1 എണ്ണം
- കൊണ്ടാട്ടം മുളക് - 5-6 എണ്ണം
- പച്ച മുളക് - 3 - 4 എണ്ണം
- ടൊമാറ്റോ സോസ് - 1tblspn
- ലെമൺ ജ്യൂസ് - 1 ട്ബ്ൾസ്പൻ
- മല്ലിയില - ആവശ്യത്തിന്
- ഉപ്പ് - അവശയനുസരണം
തയ്യാർക്കുന്ന രീതി
Step -1
ഒരു പാത്രത്തിലേക്ക് ബീഫ് ഇട്ടിട് അതിലേക്ക് 2 Tblspn മുളക്പൊടി മല്ലിപ്പൊടി , 1 Tspn മഞ്ഞൾപൊടി , ജീരകപ്പൊടി ചേർക്കുക എന്നിട്ട് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി ചതച്ചത് 4 Tblspn ചേർക്കുക , കൂടെ 2 Tblspn വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും 2 തണ്ട് കറിവേപ്പില ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. തുടർന്ന് ഒരു കുക്കർ എടുത്തു മസാല ചേർത്ത് തയ്യാറാക്കിവെച്ച ബീഫ് വെള്ളം ചേർക്കാതെ 4 മുതൽ 5 വിസിൽ അടിക്കുന്നത് വരെ വേവിക്കുക ..
Step - 2
ഒരു പാൻ എടുത്തു 3-4 Tblspn വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ബീഫ് ഇടുക , നന്നായി ഫ്രൈ ആകുന്നത് വരെ ഇളക്കി കൊടുക്കുക ഇടക് കുറച്ച് വെളിചചെണ്ണ ഒഴിച്ച് കൊടുകണം. ബീഫ് ഫ്രൈ അയതിൻ ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം
Step - 3
ഇനിയും പ്രധാന ചെരുവുകളിൽ ഒന്നായ കൊണ്ടാട്ടം മസാല ഉണ്ടാക്കി എടുക്കാം. ഇതാനായി മുൻപ് ബീഫ്
ഫ്രൈ ചെയ്ത പാനിൽ തന്നെ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊണ്ടാട്ടം മുളക് ഒന്നു വറുത്ത് മാറ്റി വെക്കുക
ഇനി എണ്ണയിൽ നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി,കൊച്ചുള്ളി സവാളയും ചേർത്ത് വഴറ്റി എടുക്കുക എന്നിട്ട് 1 Tspn മഞ്ഞൾപൊടി ,1/2 Tspn ജീരകപ്പൊടി , 1/2 tspn ഗരംമസാല , 1 Tspn കുരുമുളകുപൊടി ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ചതച്ചു എടുത്ത വറ്റൽ മുളകും, കൊണ്ടാട്ടം മുളകും ചേർക്കുക. കൂടെ 1 Tblspn tomato sauce ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല നന്നായി വഴറ്റുക ..
ഇതിലേക്ക് മുൻപ് ഫ്രൈ ചെയ്ത ബീഫ് ചേർത്ത് നന്നായി ഇവയെല്ലാം മിക്സ് ആകുന്നത് വരെ ഇളക്കി കൊടുക്കുക. കൂടെ കുറച്ച് പച്ചമുളക് കീറിയതും മല്ലിയിലയും Lime juice ഉം ചേർക്കാം
അങ്ങനെ നമ്മുടെ ബീഫ് കൊണ്ടാട്ടം റെഡി.