How to Make Mayonnaise Chicken in 3 Simple Steps

How to Make Mayonnaise Chicken in 3 Simple Steps
Image credit : പാചകം 


മയോണൈസ് ചിക്കൻ കഴിച്ചിട്ടുണ്ടോ ?വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്നും മയോണൈസ് ചിക്കന്റെ റെസിപ്പിയിതാ 👇

ചേരുവകൾ

  1.  ചിക്കൻ - അരക്കിലോ 
  2. സവാള - 1 വലുത്
  3.  ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
  4.  സോയസോസ്‌ - 1 ടീസ്പൂൺ
  5.  കെച്ചപ്പ് - 1 ടേബിൾസ്പൂൺ
  6. കുരുമുളക്പൊടി - ഒന്നര
  7. ടേബിൾസ്പൂൺ പച്ചമുളക് - 3 എണ്ണം
  8. ഗരം മസാല - 1 ടീസ്പൂൺ 
  9. ഉപ്പ് - ആവശ്യത്തിന് 
  10. ഓയിൽ - 2 ടേബിൾസ്പൂൺ
  11.  മയോന്നൈസ്- അരക്കപ്പ് 
  12. ക്യാപ്സിക്കം - പകുതി
  13.  മല്ലിയില - ആവശ്യത്തിന്

 ഉണ്ടാക്കുന്ന വിധം

  •  ഒരു പനിലേക് ഓയിൽ ഒഴികുക. ഓയിൽ ചൂടാകുമ്പോൾ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റുക .

  • കുരുമുളക്പൊടി സോയസോസ്‌ കെച്ചപ്പ് ചേർത്ത് വഴറ്റി എടുക്കുക ഇതിലേക്കു ചിക്കൻ ചേർക്കുക .ആവശ്യത്തിന് ചൂടുവെള്ളം ഉപ്പ് ഗരം മസാല ചേർത്ത് 15 മിനുറ്റ് വേവിക്കുക
  • വെന്തുവരുമ്പോൾ ക്യാപ്സിക്കും മല്ലിയില ചേർത്ത് തീ ഓഫ് ചെയ്തു ചൂടാറാനായി വെക്കുക .നന്നായിട്ട് ചൂടാറി വരുമ്പോൾ മയൊണൈസ് ചേർത്തിളക്കി സെർവ് ചെയ്യാം .