Image credit : പാചകം |
പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒരു പോലെ കൂട്ടാവുന്ന സ്വാദിഷ്ടമായ പെപ്പർ ചിക്കൻ കറി.
ചേരുവകൾ
- കോഴി - അരക്കിലോഗ്രാം
- കുരുമുളക് – ഒന്നര ടേബിൾ സ്പൂൺ
- വെള്ളം – ഒരു കപ്പ്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- സവാള – 3
- ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി – രണ്ട് ടേബിൾസ്പൂൺ
- മല്ലിയില – ഒരു കൈപ്പിടി
- പെരുംജീരകം – ഒരു ടീസ്പൂൺ
- തക്കാളി – 1
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- ഗരം മസാല – ഒരു ടീസ്പൂൺ
- വെള്ളം – അര കപ്പ്
- കറിവേപ്പില – 3 തണ്ട്
- പഞ്ചസാര – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു കപ്പ് വെള്ളത്തിൽ കുരുമുളക് 10 മിനിറ്റ് വേവിച്ച് മാറ്റിവയ്ക്കുക. തണുത്തതിനുശേഷം ഒരു ടീസ്പൂൺ പെരുംജീരകം കൂടി ചേർത്ത് അരച്ചുവയ്ക്കുക.
- ഒരു പനിലേക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഒന്ന് മുപിച്ചെടുക്കുക. ഇത് നന്നായി മുത്ത് വന്നതിനു ശേഷം മല്ലിയില അരച്ചത് ചേർക്കുക.
- അതിനുശേഷം ഇതിലേക്കു ആദ്യം തയാറാക്കി വെച്ച കുരുമുളക് പേസ്റ്റ് ചേർത്ത് അടച്ചുവച്ച് 5 മിനിറ്റ് നേരം വേവിക്കുക.
- തക്കാളി ചേർത്ത് വഴറ്റിയതിനു ശേഷം ചിക്കൻ, മഞ്ഞൾപ്പൊടി, ഗരം മസാല, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് 20 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്തതിനു ശേഷം മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി 30 മിനിറ്റിനുശേഷം വിളമ്പാം.