*കണവ കോക്കനട്ട് ഫ്രയ്*
കണവാ
മഞ്ഞൾ - 1½ tspn
കാഷ്മീരി മുളക് പൊടി - 2 tspn
നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതി
കുരുമുളകുപൊടി - 2 tspn
ഗരം മസാല - 1 ½ tspn
തേങ്ങാ തിരുമിയത് - 1 കപ്പ്
കൊച്ചു ഉള്ളി - 5 എണ്ണം
ഇഞ്ചി - ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - ഒരു എണ്ണം
ഉപ്പ് - പാകത്തിന്
വൃത്തിയാക്കിയ കണവായിൽ ഉപ്പ് മഞ്ഞൾ കാഷ്മീരി മുളക് പൊടി നാരങ്ങാനീര് ഉപ്പ് കുരുമുളകുപൊടി ഗരം മസാലഎന്നിവ നല്ലതുപോലെ പുരട്ടി അര മണിക്കൂർ നേരം വെറുതെ വെക്കുക. ശേഷം ഒരു പാനിലേക് എണ്ണ ഒഴിച്ച് വർക്കുക. പാതിമൂപ്പായാൽ ഒരു കപ്പു തേങ്ങാ തിരുമിയതിൽ അൽപം കണവായിൽ പുരട്ടിയ മസാലകൾ ബാക്കി വന്നതിൽ തേച്ച് കണവായിലേക്കിട്ട് തോർത്തി എടുക്കുക...
കൊച്ചു ഉള്ളി ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റി അതിൽ മുളക് മഞ്ഞൾ ഉപ്പ്' മല്ലി ഗരം മസാല എന്നീ പൊടികൾ ചേർത്ത് മസാലയുടെ പച്ച മണം മാറിയാൽ കണവായിൽ മിക്സു ചെയ്യുക.
പച്ചമുളകും കറിവേപ്പിലയും വറത്തിട്ട് അവരെ ഒന്ന് അലങ്കരിക്കുക.....കണവാ കോക്കനട്ട് ഫ്രയ് റെഡി.....