Friday, January 21, 2022

How- To make it's A Indian style chicken macaroni pasta recipe | make Quickly

 *ഗ്രീൻ മസാല ചിക്കൻ മക്രോണി*

Indian style  chicken macaroni pasta recipe | food by hunter


ഇന്ഗ്രെഡി‌മെന്റ്സ്

  1. മക്രോണി
  2. ചിക്കൻ - ¼ 
  3. ഉപ്പ് - അൽപ്പം
  4. വെള്ളം
  5. ഓയിൽ
  6. പച്ചമുളക് - 3
  7. വെള്ളുത്തുള്ളി - 2 അല്ലി
  8. സവോള - 1 എണ്ണം
  9. ചെറുനാരങ്ങ നിര്
  10. മല്ലിഇല 

 ഒരു പാക്കറ്റ് മക്രോണി, ഉപ്പും സ്വല്പം ഓയിലും, വെള്ളവും ചേർത്തു നന്നായി വേവിചെടുക്കുക തുടർന്ന് വെള്ളം ഊറ്റി എടുക്കുക. അടുത്തതായി 

1/4 Kg എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും കുരുമുളകും ചേർത്ത് പൊരിച്ചെടുക്കുക

ഒരു ഗ്രൈൻഡറിൽ 3 പച്ചമുളകും 2 അല്ലി വെളുത്തുള്ളിയും ഒരു ചെറിയ സവാളയും ഒരു ചെറുനാരങ്ങയുടെ നീരും മല്ലിയിലയും ചേർത്ത് നന്നായി അരച്ച് വെക്കുക. തുടർന്ന് 

ഒരു കുഴിവുള്ള ഒരു പാനിൽ കുറച്ചു ബട്ടറോ ഓയിലോ ഒഴിച്ച് അതിലേക്ക് അരച്ച് വെച്ച മസാല ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറി ഒരു ലൈറ്റ് ഗോൾഡൻ കളറിൽ എത്തുമ്പോൾ അതിലേക്ക് 2 സ്പൂൺ ചീസും 2 ചിക്കൻ ക്യൂബ്‌സും ചേർത്ത് അതിലേക്ക് മക്രോണിയും ഇട്ട് തീ ഓഫ് ചെയ്ത ശേഷം

2 സ്‌പൂൺ മയോണൈസും ചേർത്തിളക്കിയാൽ ടേസ്റ്റി ഗ്രീൻ മസാല ചിക്കൻ മക്രോണി റെഡി.