Wednesday, March 30, 2022

Make a kerala special fish Kizhi

*മീന്‍ കിഴി*

Make a kerala special fish kizhi


Ingredients:

  • മീന്‍ മുള്ളില്ലാത്തത് – അഞ്ചു കഷണം
  • സവോള – രണ്ടെണ്ണം
  • മുളകുപൊടി – ഒരു സ്പൂണ്‍
  • കൊടം പുളി – 3 കഷ്ണം 
  • മഞ്ഞള്‍പൊടി – അര സ്പൂണ്‍
  • മല്ലിപ്പൊടി – രണ്ടു സ്പൂണ്‍
  • പച്ചമുളക് – മൂന്നെണ്ണം
  • കറിവേപ്പില – ആവശ്യത്തിനു
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • ചെറിയുള്ളി – നാലെണ്ണം
  • വെളുത്തുള്ളി – നാലു അല്ലി
  • കുരുമുളക് പൊടി – അര സ്പൂണ്‍
  • കടുക് – കാല്‍ സ്പൂണ്
  • ടൊമാറ്റോ പേസ്റ്റ് – അഞ്ചു സ്പൂണ്‍
  • വെളിച്ചെണ്ണ
  • തേങ്ങാപ്പാല്‍ – കാല്‍ കപ്പു


തയ്യാറാക്കുന്ന വിധം:

സാമാന്യം വലിപ്പത്തില്‍ മുറിച്ച മത്സ്യം പകുതി നാരങ്ങയുടെ നീര്, കുരുമുളക് പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി പത്ത് മിനിറ്റ് മാറ്റി വയ്ക്കുക.

മീന്‍ കിഴിക്ക് ആവശ്യമായ മസാലയാണ് ഇനി തയ്യാറാക്കേണ്ടത്. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക്, ചെറുതായി അരിഞ്ഞത്, കറിവേപ്പില  ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ പൊടിയായി അരിഞ്ഞ സവോളയും ഇതില്‍ ചേര്‍ക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ രണ്ട് സ്പൂണ്‍ പച്ചമുകളക് ചേര്‍ത്ത് ചെറുതായി വാടുന്നതു വരെ വഴറ്റുക. അര സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു സ്പൂണ്‍ മുളക് പൊടി, രണ്ട് സ്പൂണ്‍ മല്ലിപ്പൊടി എന്നിവ ഇതില്‍ ചേര്‍ക്കുക. പൊടി മൂത്തു കഴിയുമ്പോൾ ഇതിലേക്ക് ടൊമാറ്റോ പേസ്റ്റ് ചേര്‍ക്കുക. ഈ മസാല നന്നായി മൂപ്പിച്ചതിന് ശേഷം ഇതിലേക്ക് തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് പുളി ചേര്‍ത്ത് അല്‍പ സമയം ഇളക്കി ഗ്രേവി കുറുകി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഇനി കിഴി തയ്യാറാക്കാം. വാട്ടിയ വാഴയിലയിലേക്ക് ഈ തയ്യാറാക്കിയ മസാലയുടെ പകുതി പരത്തി വയ്ക്കുക. തയ്യാറാക്കി വെച്ച മീന്‍ കഷ്ണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി വെച്ചശേഷം ബാക്കി മസാല അതിന്‍റെ മീതെ പൊതിഞ്ഞ് വയ്ക്കുക. ഇനി വാഴയില നാലു വശത്തുനിന്നും മടക്കി നന്നായി പൊതിയുക. വാഴനാരുകൊണ്ട് കിഴിയുടെ ആകൃതിയില്‍ കെട്ടുക. ഇനി ഈ കിഴി ആവിയില്‍ വേവിക്കുകയാണ് ഇനി ചെയ്യേണ്ടത്.

അതിനായി വായ് വട്ടമുള്ള ഒരു പാത്രത്തില്‍ വെള്ളം വെച്ച് അതിനുമേലെ തുളകളുള്ള ഒരു കുഴിഞ്ഞ പാത്രം വയ്ക്കുക. ഇതിലാണ് തയ്യാറാക്കിയ കിഴി വയ്ക്കേണ്ടത്. ഇനി ഈ പാത്രം നന്നായി മൂടി 15 മിനിറ്റ് ആവിയില്‍ വേവിക്കുക. മീന്‍ കിഴി റെഡി !