കരിമീന്‍ മപ്പാസ്*
Ingredients :
- കരിമീന്‍ - ½ കിലോ
- വെളിച്ചെണ്ണ - 2 സ്പൂണ്‍
- കാടുക് - ½ ടീസ്പൂണ്‍
- ഉലുവ - രണ്ട് നുള്ള്
- സവാള - കാല് കപ്പ്
- പച്ചമുളക് - രണ്ട്
- ഇഞ്ചി - ഒരു ടീസ്പൂണ്‍
- വെളുത്തുള്ളിയല്ലി - പതിനഞ്ച്
- മല്ലിപ്പൊടി - 1സ്പൂണ്‍
- മുളകുപൊടി - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
- വെള്ളം - ഒരു കപ്പ്
- കൊടമ്പുളി നാലു കഷ്ണം
- കറിവേപ്പില - ഒരു തണ്ട്
- പൊടിയുപ്പ്- പാകത്തിന്
- തേങ്ങ പാൽ - അര കപ്പ്
പാകം ചെയ്യുന്ന വിധം:
ഒരു പത്രത്തിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ മിക്സ് ചെയ്തു വെക്കുക . വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം അതിലേക് ഇഞ്ചി, സവോള, പച്ചമുളക്, വെളുത്തുള്ളി, ഇവ ചേർത്ത് വഴറ്റുക . ഇതില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറുതീയില്‍ വഴറ്റണം. ഒരു കപ്പു വെള്ളവും കൊടമ്പുളിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക.മീനിന്റെ ചാറ് മുക്കാലും വറ്റുമ്പോള്‍ തീ കുറച്ച് തേങ്ങ പാല് കറിയില്‍ ഒഴിച്ച് പാത്രം ഒന്ന് ഇളക്കിയതിനുശേഷം. ചാറ് അൽപ്പം കുറുകി വരുമ്പോൾതന്നെ അടുപ്പിൽ നിന്നും മാറ്റിവെക്കുക. ഇത് ചോറിന്റെ കൂടെയോ ബ്രെഡിന്റ കൂടെയോ ഉപയോഗിക്കാവുന്നതാണ്.