കുട്ടനാടൻ രീതിയിൽ ഒരു അടിപൊളി താറാവ് കറി🍲🍽️ 😋😋
![]() |
Image creadit by : pachakam |
Ingredients :
താറാവ് ഇറച്ചി - 1 ½ കിലോ
സവാള - 2 എണ്ണം
മുളക് പൊടി - 1 ½ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
തക്കാളി - 2എണ്ണം
മുളക് - 4 എണ്ണം
ഖരം മസാല - ½ ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 5 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാനിലേക് 3 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അരിഞ്ഞ് വെച്ച സവാള, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് ഉടയ്ക്കുക. അതില്‍ ഉപ്പും മുളകും, മല്ലിപൊടിയും ചേര്‍ത്ത ഇറച്ചി ഇട്ട് നന്നായി ഇളക്കി വേവിക്കുക. അതിനു മുകളില്‍ ഗരം മസാല വിതറി ഒന്ന് ഇളകിയതിനു ശേഷം വാങ്ങി വെക്കുക.