ഒരു കിടിലൻ ടൊമാറ്റോ ഫ്രൈ റെസിപ്പി
Ingredients :
വലിയ ഉള്ളി - ഒന്ന് ചെറുതായി അരിഞ്ഞത്.
ഇഞ്ചി - ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്.
വെളുത്തുള്ളി- ആറ് അല്ലികൾ ചെറുതായി അരിഞ്ഞത്.
പച്ചമുളക് - എട്ടെണ്ണം നീളത്തിൽ കീറിയത്
മുളകു പൊടി - ഒരു സ്പൂൺ
മല്ലിപ്പൊടി - ഒരു സ്പൂൺ
കുരുമുളക് - അര ടീ സ്പൂൺ
തക്കാളി വലുത് - എട്ടെണ്ണം വട്ടത്തിൽ മുറിച്ചത്.
തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് രണ്ടു സ്പൂൺ എണ്ണ ഒഴിച്ച ശേഷം അതിൽ ഇഞ്ചി, വെളുത്തുളളി ഇവ ചെറുതായി മൂപ്പിച്ചെടുക്കുക,
ഇതിലേക്ക് ഉള്ളി (സവോള) അരിഞ്ഞത് ഇടുക, നന്നായി വഴറ്റിയതിനു ശേഷം പച്ച മുളക് ഇടുക, കറി വേപ്പില ഉണ്ടെങ്കിൽ അതും രണ്ടു തണ്ട് ഇടാം. ഇവയെല്ലാം
ഇളക്കിയ ശേഷം അതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി ഇവയിട്ട് ഇളക്കുക. ഉപ്പും ആവശ്യത്തിന് ഇടുക.
ഇതിലേക്ക് തക്കാളി അരിഞ്ഞത് ഇട്ടു മെല്ലെ ഇളക്കുക. അര ഗ്ലാസ് വെള്ളം മെല്ലെ ഒഴിച്ചിളക്കുക. വെള്ളം നന്നായി വറ്റുന്നത് വരെ ഇത് ഇളക്കുക. വെള്ളം വേണമെങ്കിൽ ഇടയ്ക്കു കുറച്ചേ ഒഴിച്ചു കൊടുക്കാം. അടിയിൽ പിടിക്കാതെ മൂന്ന് നാലു മിനിറ്റ് ഇളക്കുക. ഇതാണ് റോസ്റ്റ്.
ഇനി എണ്ണ കഴിക്കുന്നത് പ്രശ്നം ഇല്ലാത്തവർക്ക്, മുകളിൽ മഞ്ഞൾ പൊടി മുളകുപൊടിയും ഉപ്പും ഇട്ട് ഇളക്കിയ ഭാഗം വരെ കൃത്യമായി പിന്തുടരുർന്ന ശേഷം, ഇത് പാനിൽ നിന്ന് മാറ്റുക. പാനിൽ കുറച്ചു എണ്ണ ഒഴിച്ച ശേഷം കട്ട് ചെയ്തെടുത്ത തക്കാളി, മുറിയാതെ നന്നായി ഷാലോ ഫ്രൈ ചെയ്തെടുക്കുക.
ഇതിലേക്ക് അരപ്പ് ചേർത്ത് തക്കാളി മുറിയാതെ ഇളക്കി എടുത്താൽ ടൊമാറ്റോ ഫ്രൈ ആയി. രണ്ടും സൂപ്പർ ടേസ്റ്റ് ആണ്. റോസ്റ്റ് ആണ് എണ്ണ കുറവായതിനാൽ കുറച്ചു കൂടി ഹെൽത്തി.
കൂടെ പൊറോട്ടയും ട്രൈ ചെയ്തുനോക്കു